തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനരാംരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതേസമയം കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക് ഡൗണിനു ശേഷം മാത്രമേ തുറക്കൂ. ഉപഭോക്താക്കള്‍ക്ക് മേയ് മൂന്ന് വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാമെന്നും കെ.എസ്.ഇ.ബി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.