vattu

കൊച്ചി: യുട്യൂബിൽ നോക്കി വാറ്റുചാരായം ഉണ്ടാക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിലായി. എറണാകുളം ചേരാനല്ലൂർ സ്വദേശികളായ വിഷ്ണു, റിക്സഡൺ എന്നിവരാണ് പിടിയിലായത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യം കിട്ടാതായതോടെയാണ് സ്വയം വാറ്റാൻ തീരുമാനിച്ചത്. വിഷ്ണുവിന്റെ വീടിനോട് ചേർന്ന സ്ഥലമായിരുന്നു ചാരായ നിർമാണത്തിനായി തിരഞ്ഞെടുത്തത്. പ്രഷർ കുക്കറിന്റെ സഹായത്തോടെയായിരുന്നു നിർമ്മാണം. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ചേരാനല്ലൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം സ്ഥംസ്ഥാത്ത് വ്യാജവാറ്റിന് നിരവധിപേരാണ് പിടിയിലായത്.