trump

ജനീവ: ലോകാരോഗ്യ സംഘനടയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തിയ നടപടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വൈറസിനെതിരേയുള്ള പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘടനയ്ക്കോ മറ്റു സംഘടനകളുടെ പ്രവർത്തനങ്ങൾക്കോ നൽകുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് അന്റോണിയോ ഗുട്ടറസ് ട്രംപിനെ ഓർമ്മപ്പെടുത്തി.കൊവിഡിനെതിരേയുള്ള യുദ്ധത്തിൽ വിജയിക്കാൻ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.

വൈറസിന്‍റെ വ്യാപനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ വേണ്ട പ്രഥമിക നടപടികള്‍ എടുക്കാന്‍ പോലും ലോകാരോഗ്യ സംഘടനയ്ക്ക് ആയില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തൽ.രോഗം വലിയതോതില്‍ പടര്‍ന്നുപന്തലിച്ചതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സംഘടനയ്‌ക്കാവില്ല. ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ യു.എൻ സ്വീകരിച്ചെതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.