പാലക്കാട്:ലോക്ക്ഡൗണിനെ തുടർന്ന് അടച്ച വാളയാറിലെ ഊടുവഴികളിലൂടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും ജനങ്ങൾ നിർബാധം യാത്രചെയ്യുന്നതായി റിപ്പോർട്ട്. ഊടുവഴികളിലൂടെ ഇരുചക്രവാഹനങ്ങളിലാണ് യാത്ര. ചിലർ നടന്നും പോകുന്നുണ്ടത്.സ്ത്രീകളുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. തമിഴ്നാട്ടിലെ അതിർത്തിജില്ലകളിൽ പലതും ഹോട്ട്സ്‌പോട്ടായതോടെയാണ് ഊടുവഴികളടക്കം പൊലീസ് അടച്ചത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇപ്പോഴത്തെ യാത്ര. ഇത് കേരളത്തിലെ അതിർത്തി ജില്ലകളിൽ കൊവിഡ് പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്.