വർക്കല:ശ്രീനാരായണ ധർമ്മ സേവാസംഘത്തിന്റെ നേതൃത്വത്തിൽ വർക്കല മണ്ഡലത്തിലെ കോളനികൾ ഉൾപ്പെടെയുളള വിവിധ സ്ഥലങ്ങളിൽ നിർദ്ധനരായവർക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം അയിരൂർ ജനമൈത്രി പൊലീസ് ഓഫീസർ അജയൻ നിർവഹിച്ചു.എസ്.എൻ.ഡി.എസ് ചെയർപേഴ്‌സൺ ഷൈജ കൊടുവളളി,ജില്ല പ്രസിഡന്റ് പ്രസന്നൻ വൈഷ്ണവ്,ജില്ല സെക്രട്ടറി ഷൻസ് പാളയംകുന്ന്,ജോയിന്റ് സെക്രട്ടറി രാജീവ് കുറ്റിക്കാട്,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീവത്സൻപ്രിയദർശിനി,തുടങ്ങിയവർ സംബന്ധിച്ചു.1500 ഓളം കുടുംബങ്ങൾക്ക് സംഘം ഭക്ഷ്യധാന്യ കിറ്റd വിതരണം ചെയ്തു.