വർക്കല:വിവിധ ക്ഷേമപെൻഷനുകൾ ഉൾപ്പെടെ വാങ്ങുന്നതിനും പണമിടപാടുകൾ നടത്തുന്നതിനുമായി കഴിഞ്ഞദിവസം ബാങ്കുകൾക്കു മുന്നിൽ തിരക്കോട് തിരക്ക്.സാമൂഹിക അകലം പാലിക്കാതെ ബാങ്കുകൾക്കു മുന്നിൽ കൂട്ടംകൂടി നിന്നത് ബാങ്ക് അധികൃതർക്കും തലവേദനയായി മാറി.പ്രായമേറിയവരുൾപ്പെടെ നിരവധി പേരാണ് ബാങ്കിനുമുന്നിൽതടിച്ചുകൂടിയത്. പൊലീസും ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരും ക്യൂ സമ്പ്രദായം ഏർപ്പെടുത്തി ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കി.