ഒമാൻ: കൊവിഡ് പ്രതിരോധ ഉത്തരവുകൾ ലംഘിച്ചതിന് മസ്‌കറ്റ് നഗരസഭാ സീബ് വിലായത്തിലെ രണ്ട് പ്രധാന ഷോപ്പിംഗ് സെന്ററുകൾ പൂട്ടിച്ചു. സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ അനുസരിക്കാത്തത് മൂലം നിയമ നടപടികളുടെ ഭാഗമായിട്ടാണ് രണ്ടു ഷോപ്പിംഗ് സെന്ററുകളും അടപ്പിച്ചതെന്നു നഗരസഭ വ്യക്തമാക്കി. ഷോപ്പിംഗ് സെന്ററുകളുടെ പേരുകൾ പരാമർശിക്കാതെയാണ് മസ്‌കറ്റ് നഗരസഭയുടെ വാർത്താക്കുറിപ്പ്.
ഒമാനിൽ ഇന്ന് 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ആയി. ഇതിൽ 130 പേർ രോഗ വിമുക്തരായതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.