train

തിരുവനന്തപുരം: രാജ്യവ്യാപകമായി ലോക്ക്ഡൗൺ നീട്ടിയതോടെ റെയിൽവേ റദ്ദാക്കിയത് 39 ലക്ഷം ടിക്കറ്റുകൾ. ഏപ്രിൽ 15 നും മേയ് മൂന്നിനും ഇടയിലുള്ള യാത്രകൾക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബുക്ക് ചെയ്തതാണിത്. ട്രെയിനുകളെല്ലാം മേയ് മൂന്നുവരെ റദ്ദാക്കി.

ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷവും ഏപ്രിൽ 14 നുശേഷമുള്ള ടിക്കറ്റുകൾ ബുക്കുചെയ്യാൻ അവസരം ലഭിച്ചിരുന്നു. എന്നാലിപ്പോൾ, മുൻകൂട്ടി ടിക്കറ്റ് ബുക്കുചെയ്യുന്നതിനുള്ള സൗകര്യവും താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക മുഴുവൻ തിരികെ ലഭിക്കും. ഓൺലൈനിലൂടെ ബുക്കുചെയ്തവർക്കെല്ലാം തുക അക്കൗണ്ടിൽ തിരികെയെത്തും. ആദ്യഘട്ടത്തിൽ നേരിട്ട് ടിക്കറ്റ് ബുക്കുചെയ്തവരിൽ പണം തിരികെ കിട്ടാനുള്ളവർക്ക് ജൂലായ് 31 വരെ കൗണ്ടറുകളിൽനിന്ന് അത് ലഭിക്കും.