കാട്ടാക്കട: പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ വൈദികരായ മക്കൾ ഓൺ ലൈനിൽ ചടങ്ങുകൾ കണ്ടു. കാട്ടാക്കട കട്ടയ്ക്കോട് മുഴവൻകോട്, കരിക്കകംന്തലവീട്ടിൽ ജെ.റാഫേലിന്റെ (89) സംസ്കാര ചടങ്ങുകളിലാണ് വിദേശത്തും ഉത്തരേന്ത്യയിലും കഴിയുന്ന നെയ്യാറ്റിൻകര രൂപതാഗംങ്ങളായ ഫാ.ഗ്രിഗറി ആർ.ബിക്കും ഫാ.ഡൈനീഷ്യസ് ആർ. ബിക്കും പങ്കെടുക്കാനാകാതെപോയത്. കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ 14ന് രാവിലെ 9നാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സർക്കാർ നിർദേശമുള്ളതിനാൽ 10 പേർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായ ഫാ.ഗ്രിഗറി കഴിഞ്ഞ ഒരു വർഷമായി ജർമ്മനിയിലെ മ്യൂൺസ്റ്റർ രൂപതയിലെ റൊസെൻഡാളിലെ സെന്റ് ഫാബിയൻ ആൻഡ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സേവനമനുഷ്ഠിക്കുകയാണ്. ഫാ.ഡൈനീഷ്യസ് വടക്കെ ഇന്ത്യയിലെ ഗ്വോളിയർ രൂപതയിലെ സെന്റ് പയസ് സ്കൂളിലാണ് ജോലി ചെയ്യുന്നത്. ഭാര്യ :ബ്രിജിത്താൾ. മറ്റു മക്കൾ :കൃഷൻസ്യ (റിട്ട.ടീച്ചർ),
ട്രീസാമ്മ (റിട്ട.ടീച്ചർ), രാജൻ റാഫേൽ (സ്നേഹ പ്രവാസി മാസിക), ക്ലാറൻസ് (ആർ.ബി.ഡ്രൈവിംഗ് സ്കൂൾ കാട്ടാക്കട).
മരുമക്കൾ:റോബർട്ട് (റിട്ട.കെ.എസ്.ആർ.ടി.സി), സെൽവ്വദാസ് (റിട്ട.സബ് ഇൻസ്പെക്ടർ),അഞ്ചു (റ്റൈനി ടോട്സ് നാഷണൽ സ്കൂൾ), അഞ്ജന (റീസർവേ സൂപ്രണ്ട് ഓഫീസ്, നെടുമങ്ങാട്). പ്രാർത്ഥന 17ന് രാവിലെ 8ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ദേവാലയത്തിൽ.
ഫോട്ടോ: 1)ജെ.റാഫേൽ.
2)കട്ടക്കോട് സ്വദേശിയായ റാഫേലിന്റെ മരണാനന്തര ചടങ്ങുകൾ ഓൺലൈനിൽ ലൈവായി മക്കൾ കാണുന്നു.