ആറ്റിങ്ങൽ: ലോക് ഡൗണിൽ ആഹാരമില്ലാതെ അലയുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ഒരുവയറൂട്ടാം പദ്ധതിയുമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റും കലാഭവൻ മണി സേവന സമിതിയും. കേഡറ്റുകളുടെ വീടുകളിൽ നിന്ന് വിദ്യാർത്ഥികൾ ശേഖരിക്കുന്ന നൂറോളം ഭക്ഷണപ്പൊതികളാണ് ദിവസവും വിതരണം ചെയ്യുന്നത്. ലോക്ക് ഡൗൺ അവസാനിക്കുന്നതു വരെ പദ്ധതി തുടരും. ആറ്റിങ്ങൽ സി.ഐ വി.വി. ദിപിൻ, എസ്.പി.സി റൂറൽ ജില്ലാ അസി. നോഡൽ ഓഫീസർ അനിൽകുമാർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എൽ.ആർ. മധുസൂദനൻ നായർ, അജിൽ മണിമുത്ത്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ. പ്രകാശ്, ശ്രീജിത്ത് തുടങ്ങിയവർ‌ പങ്കെടുത്തു.