lock-down-

കന്യാകുമാരി: തമിഴ്‍നാട്ടില്‍ നിന്നും രാജസ്ഥാനിലേക്ക് ബൈക്കുകളില്‍ മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞ് നിരീക്ഷണത്തിലാക്കി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 31 അംഗ സംഘമാണ് കന്യാകുമാരിയില്‍ നിന്ന് ബൈക്കുകളില്‍ യാത്ര തിരിച്ചത്. തിരുനെൽവേലിയിൽ വച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് സംഘത്തെ നിരീക്ഷണത്തിലാക്കുകയായിരുന്നു.