വക്കം: മാങ്കുഴി മാർക്കറ്റിൽ നിന്ന് മാസങ്ങളോളം പഴക്കമുള്ള മത്സ്യം പിടിച്ചു. രാവിലെ വില്പനയ്ക്കെത്തിച്ച മൂന്ന് കുട്ട ഒമാൻ മത്തിയാണ് പിടികൂടി കുഴിച്ചുമൂടിയത്. കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, എസ്. ഐമാരായ മാഹീൻ, ഡീൻ, മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു എന്നിവരാണ് മീൻ പിടിച്ചെടുത്ത് നശിപ്പിച്ചത്.