നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭ കളത്തുവിള വാർഡ് കൗൺസിലർ പി.മുരുകൻ വാർഡിലെ എല്ലാ വീടുകൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കളത്തുവിള വാർഡിൽ 380 വീടുകളിലും, അതിർത്തി പഞ്ചായത്തുകളായ ബാലരാമപുരം, മാറനല്ലൂർ വാർഡുകളിലായി 460 കിറ്റുകളാണ് വിതരണം ചെയ്തത്.വിതരണത്തിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, വാർഡ് കൗൺസിലർ മുരുകൻ, പുന്നക്കാട് ശശി, മഹിള അസോസിയേഷൻ ഏര്യാ സെക്രട്ടറി സരളാ ശശി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.