വെള്ളറട: സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ടാം ക്ളാസുകാരി കൈമാറി. പനച്ചമൂട് കൃഷ്ണപുരം എസ്.എസ് ആൻറ്റോഹെന്റിൽ ശിവേന്ദ്രലാലിന്റെ മകൾ ചെറിയകൊല്ല സെന്റ് ആന്റണീസ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയായ ആനി തെരസ് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച ഏഴായിരം രൂപയാണ് ദുരിതാശ്വാസത്തിനായി മാറ്റിയത്. ഇന്നലെ വെള്ളറട പൊലീസ് സ്റ്റേഷനിൽ പിതാവുമായി എത്തി സി.ഐ എം. ശ്രീകുമാറിന് പണം കൈമാറി.