പാലോട്: ഡി.വൈ.എഫ്.ഐ വിതുര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് തലത്തിൽ ആരംഭിക്കുന്ന മുകുളം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ വീട്ടുമുറ്റത്ത് പച്ചക്കറി വിത്ത് പാകി ഉദ്ഘാടനം ചെയ്തു.127 യൂണിറ്റുകളിലെ 1270 വീടുകളിൽ ഇതോടൊപ്പം കൃഷിക്ക് തുടക്കമായി.കൂടാതെ കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഓൺലൈൻ ചന്തയും ആരംഭിച്ചു.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം. അൻസാരി,ജില്ലാകമ്മിറ്റി അംഗങ്ങളായ ആർ.സജയൻ, ദീപാറാണി, ബ്ലോക്ക് സെക്രട്ടറി എം.എം റഫീഖ്, പ്രസിഡന്റ് എം.എസ്.സിയാദ്, എസ്.ബി അരുൺ എന്നിവർ പങ്കെടുത്തു.