ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പൂങ്കോട് വാർഡ് മെമ്പർ അംബികാദേവിയും മുൻ മെമ്പറും കേരള കോൺഗ്രസ് (എം)​ ജില്ലാ സെക്രട്ടറിയുമായ സി.ആർ.സുനുവും ഭക്ഷ്യ എണ്ണ നൽകി.വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് കുന്നുവിള കൃഷ്ണൻകുട്ടി ഭക്ഷ്യ എണ്ണ വീടുകളിൽ എത്തിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആർ.വി അജിത് കുമാർ,​കുട്ടവിള, മോഹനൻ,​ ലംബോധരൻ,​ലിജീഷ്,​ സുമി,​ മുടവൂർപ്പാറ ശശി,​ സാധു,​ശോഭനകുമാരി,​അബിത,​ മോനി എന്നിവർ നേത്യത്വം നൽകി.മെമ്പർ അംബികാദേവിയും മുൻ മെമ്പർ സി.ആർ.സുനുവും ചേർന്നാണ് ഭക്ഷ്യ എണ്ണ സ്പോൺസർ ചെയ്തിരിക്കുന്നത്.