തിരുവനന്തപുരം: നേമം കല്യാണമണ്ഡപത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ മന്ത്രി കെ. രാജു നേരിട്ടെത്തി സാധനങ്ങൾ കൈമാറി. സി.പി.ഐ നേമം ലോക്കൽ കമ്മിറ്റി സമാഹരിച്ച സാധനങ്ങളാണ് കൈമാറിയത്. സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആർ. അനിൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ ദീപക്ക് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ മാസ്‌കുകളും മന്ത്രി വിതരണം ചെയ്‌തു. കൗൺസിലർ എം.ആർ. ഗോപൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പാപ്പനംകോട് അജയൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കാലടി ജയചന്ദ്രൻ, സി.പി.ഐ ഏരിയ കമ്മിറ്റി അംഗം ആർ. പ്രദീപ് കുമാർ, സാബിറ ബീഗം, നടുവത്ത് ഹരി തുടങ്ങിയവർ പങ്കെടുത്തു.