തിരുവനന്തപുരം: നഗരസഭയുടെ ' വീട്ടുപടിക്കൽ ആയുർവേദം ' പരിപാടിക്ക് തുടക്കമായി. മേയർ കെ. ശ്രീകുമാർ ഫ്ളാഗ് ഓഫ് ചെയ്‌തു. ആയുർവേദ, സിദ്ധ, ഹോമിയോ ഡിസ്‌പെൻസറികൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ ചികിത്സയും മരുന്നും സൗജന്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് മൊബൈൽ ഡിസ്‌പെൻസറികളുടെ സേവനം. നഗരസഭയുടെ ഹെൽപ്പ് ഡെസ്‌കുമായി ബന്ധിപ്പിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ആയുർവേദത്തിന്റെ രണ്ടു ടീമും സിദ്ധയുടെ ഒരു ടീമുമാണുള്ളത്. ഫോൺ: 9496434409, 9496434410. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കുമായി ആരംഭിക്കുന്ന ' ആയുർവേദം വീട്ടുപടിക്കൽ ' പദ്ധതി വി.കെ. പ്രശാന്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. എം.എൽ.എയുടെ വെബ് സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. ഡോക്ടറും സ്റ്റാഫും ഉൾപ്പെടുന്ന ടീം വീട്ടിലെത്തി ചികിത്സ നൽകും. ഫോൺ: 8590455006, 7012040345.