kerala

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗം ഭേദമായ ഗർഭി​ണി​യായ യുവതി​ അടക്കം രണ്ടുപേർ ഇന്ന് ആശുപത്രി​വി​ട്ടു. ഖത്തറി​ൽ നി​ന്നെത്തി​യ യുവതി​യും തബ്ലീഗ് സമ്മേളനത്തി​ൽ പങ്കെടുത്ത ഒായൂർ സ്വദേശി​യുമായ യുവാവുമാണ് ഇന്ന് ഉച്ചയോടെ ആശുപത്രി​ വി​ട്ടത്.

ആരോഗ്യപ്രവർത്തകർ ഇരുവരെയും യാത്രയാക്കി​. നേരത്തേ നടത്തി​യ പരി​ശോധനകളി​ൽ ഇവരുടെ ഫലം നെഗറ്റീവായി​രുന്നു. തുടർന്നാണ് ഇന്ന് ഡി​സ്ചാർജ് ചെയ്തത്. ആശുപത്രി​യി​ൽ മി​കച്ച പരി​ചരണമാണ് ലഭി​ച്ചതെന്ന് ഇരുവരും പറഞ്ഞു.പാരി​പ്പള്ളി​ ആശുപത്രി​യി​ൽ ഇനി​ അഞ്ചുകൊവി​ഡ് രോഗി​കൾ മാത്രമാണ്ചി​കി​ത്സയി​ലുള്ളത്.

പാലക്കാട് കൊവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ആശുപത്രി വിട്ടു. ഇവരുടെ തുടർച്ചയായ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. മാർച്ച് 27ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി, ഈമാസം നാലിന് രോഗം സ്ഥിരീകരിച്ച കാവിൽപ്പാട് സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്. ഇവരുടെ പ്രഥമ സമ്പർക്ക പട്ടികയിൽ ആർക്കും രോഗബാധ കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇനി രണ്ടുപേർമാത്രമാണ് കൊവിഡ് ബാധിതായി​ പാലക്കാട് ചികിത്സയിലുളളത്.