fff

നെയ്യാറ്റിൻകര: ഫോർമാലിൻ ചേർത്ത 2000 കിലോ ചെമ്മീൻ അമരവിള ചെക്ക് പോസ്റ്റിൽ പിടികൂടി. തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് നെയ്യാറ്റിൻകര ടൗൺ കേന്ദ്രീകരിച്ച് ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്നതാണ് ചെമ്മീൻ. ഇന്നലെ വൈകിട്ട് ചെക്ക് പോസ്റ്റിൽ നടന്ന എക്സൈസിന്റെ വാഹന പരിശോധനയിലാണ് കണ്ടെയ്നർ ലോറിയിൽ 65 പെട്ടികളിലായി സൂക്ഷിച്ചിരുന്ന ചെമ്മീൻ പിടികൂടിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൽ അടങ്ങിയതായി കണ്ടെത്തി.

കടലൂർ സ്വദേശികളായ ജിനൽ ചേരി (45), ശിവ (34) എന്നിവർക്കെതിരെ കേസെടുത്തു. തുടർന്ന് നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ചെമ്മീൻ കുഴിച്ചുമൂടി. എക്സൈസ് സി.ഐ മുഹമ്മദ് അൻസാരി, എസ്.ഐ രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ രജിത്ത്, സിവിൽ ഓഫീസർമാരായ അരുൺകുമാർ, ഷമീർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ചെമ്മീൻ പിടികൂടിയത്.