ദുബായ്: യു.എ.ഇയിൽ 412 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,933 ആയി. മൂന്ന് പേർ കൂടി മരിച്ചു. മരണം 28 ആയെന്ന് ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 81 പേർ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 933. പുതുതായി 32,000 പേർക്ക് രോഗപരിശോധന നടത്തിയതായും ഊർജ്ജിതമായ പരിശോധനകളാണ് നടക്കുന്നതെന്നും അധികൃതർ അറിയിച്ചു.