മരുന്നുകളെത്തിക്കാൻ കെ.എം.എസ്.ആർ.എ
തിരുവനന്തപുരം : ലോക് ഡൗൺ കാലത്ത് അവശ്യമരുന്നുകളെത്തിക്കാൻ കേരള മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ ഹെൽപ്പ് ഡസ്ക് ആരംഭിച്ചു. ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഒറ്റയ്കല്ല ഒപ്പമുണ്ട്' പദ്ധതിയുമായി ചേർന്നാണ് പ്രവർത്തനം .ആവശ്യക്കാർ മരുന്നു കുറിപ്പടി വാട്സാപ് മുഖേന അറിയിച്ചാൽ മരുന്നുകൾ കൃത്യമായി എത്തിച്ചു നൽകുമെന്ന് ജില്ലാ സെക്രട്ടറി പ്രജു.പി.എസ് അറിയിച്ചു. മരുന്ന് ആവശ്യമുള്ളവർക്ക് എ.വി.പ്രദീപ് കുമാർ -9495110000, അരുൺ -9388624511, ഹേമേഷ് -9447583711, ഹരി- 9995999611 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.