ജനീവ: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോകാരോഗ്യ സംഘനയ്ക്കുള്ള സാമ്പത്തിക സഹായം നിറുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വൈറസിനെതിരെയുള്ള പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റു സംഘടനകളുടെ പ്രവർത്തനങ്ങൾക്കോ നൽകുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് അന്റോണിയോ ഗുട്ടറസ് ട്രംപിനെ ഓർമ്മപ്പെടുത്തി.കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും ഗുട്ടറസ് പറഞ്ഞു.
വൈറസിന്റെ വ്യാപനത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ വേണ്ട പ്രാഥമിക നടപടികളെടുക്കാൻ പോലും ലോകാരോഗ്യ സംഘടനയ്ക്കായില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തൽ.രോഗം വലിയതോതിൽ പടർന്നുപന്തലിച്ചതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സംഘടനയ്ക്കാവില്ല. ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ യു.എൻ സ്വീകരിച്ചെതെന്നും ട്രംപ് വിമർശിച്ചിരുന്നു.