general

ബാലരാമപുരം:പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യകിച്ചണിലേക്ക് നരുവാമൂട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശേഖരിച്ച ഭക്ഷ്യധാന്യം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്,​ അംഗങ്ങളായ ടി.മല്ലിക,​വിശ്വമിത്ര വിജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കോൺഗ്രസ് നേതാക്കളായ മണികണ്ഠൻ,​നരുവാമൂട് ജോയി,​നരുവാമൂട് രാമചന്ദ്രൻ,​മൊട്ടമൂട് പ്രേമൻ,​ ആർ.എം.നായർ,​എ.മാർക്കോസ്,​പള്ളിച്ചൽ മുരുകൻ,​വി.ബാലകൃഷ്ണൻ,​പ്രേംജിത്ത്,​അരുൺരാജ്,​നീബുമോഹൻ,​സോജകുമാർ,​ എൻ.പി.രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.