ചിറയിൻകീഴ് : ലോക്ക് ഡൗൺ ലംഘനം റിപ്പോർട്ടുചെയ്ത മാദ്ധ്യമപ്രവർത്തകന് ഫോണിലൂടെ വധഭീഷണി നടത്തിയതായി പരാതി. ഇക്കഴിഞ്ഞ ദിവസം പെരുമാതുറ ഭാഗത്തെ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോയും വാർത്തയും പത്രത്തിൽ നൽകിയതിനാണ് വധഭീഷണി മുഴക്കിയത്. ചിറയിൻകീഴ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റും ജന്മഭൂമി ചിറയിൻകീഴ് ലേഖകനുമായ ഹരി ജി.ശാർക്കരയ്ക്ക് നേരെയാണ് വധഭീഷണി . ഇതു സംബന്ധിച്ച് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ചിറയിൻകീഴ് പ്രസ്ക്ലബ്ബ് പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവം അപലപനീയമാണെന്ന് ചിറയിൻകീഴ് പ്രസ് ക്ലബ്ബിൽചേർന്ന യോഗം വിലയിരുത്തി.