ബാലരാമപുരം:ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ നേത്യത്വത്തിൽ നടത്തി വരുന്ന അന്നം പുണ്യം പദ്ധതി പൊതുജനപങ്കാളിത്തത്തോടെ തുടരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ കെ.തങ്കരാജൻ,​ എം.രവീന്ദ്രൻ,​ അമ്പിളിക്കുട്ടൻ,​ നതീഷ് ,​മിഥുൻ,​ പുന്നക്കാട് ബൈജു,​ കോട്ടുകാൽക്കോണം അനി,​ രതീഷ്,​ മനു,​ കുമാർ,​ സാജൻ,​ അനൂപ്,​ ഷിബു എന്നിവരാണ് പദ്ധതിക്ക് നേത്യത്വം നൽകുന്നത്.