chennithala-

തിരുവനന്തപുരം : ഗൾഫിൽ കുടുങ്ങി പോയ പ്രവാസികളെ തിരികെ കൊണ്ടു വരില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികൾ, പ്രായമയവർ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ പൂർണഗർഭിണികൾ എന്നിവരെ ചാർട്ടേഡ് വിമാനം വഴി തിരിച്ചു കൊണ്ടു വരാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ 20-ന് ശേഷം ഇളവുകൾ വരുന്ന മുറയ്ക്ക് പ്രവാസികളെ തിരികെയെത്തിക്കാൻ വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാരും പ്രതിപക്ഷവും മറ്റെല്ലാവരും ഒറ്റക്കെട്ടായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.