spain

മാഡ്രിഡ്: കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനിൽ മരിച്ചത് 523 പേർ. ഇതോടെ വൈറസ് ബാധയെ തുടർന്ന് ആകെ മരിച്ചവരുടെ എണ്ണം 18,579 ആയി. ആകെ രോഗബാധിതരുടെ എണ്ണം 177,663 ആയി. ഇന്നലെ മാത്രം 3,349 പേർക്ക് രോഗം ഭേദമായി. 70,853 പേർക്കാണ് സ്പെയിനിൽ ഇതേവരെ രോഗം ഭേദമായത്.

സ്പെയിനിലിലെ ആകെ കൊവിഡ് മരണത്തിന്റെ മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നത് തലസ്ഥാനമായ മാഡ്രിഡിലാണ്. 6,724 പേരാണ് ഇതേവരെ മാഡ്രിഡിൽ മരിച്ചത്. 49,526 പേർക്കാണ് മാഡ്രിഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ നിർമാണ മേഖലയ്ക്കും ഫാക്ടറികൾക്കും കഴിഞ്ഞ ദിവസം ഇളവ് നൽകിയിരുന്നു. അതേ സമയം 67 ശതമാനം ജനങ്ങളും ഇപ്പോഴും ലോക്ക്ഡൗണിൽ തന്നെയാണ്.