നെയ്യാറ്റിൻകര: വീട്ടിൽ നിന്നും ചാരായവും കോടയും വാറ്റ് ഉപകരണവുമായി ഒരാൾ പിടിയിൽ. പാറശാല മുരിങ്കര പള്ളിനട കുഞ്ചോട്ടുവിളാകത്ത് വീട്ടിൽ സനൽ എന്ന അനിൽകുമാറാണ് (44) പിടിയിലായത്. 300 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ രണ്ട് സെറ്റ് വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. എക്സൈസ് ഇന്റലിജൻസിന് ലഭ്യച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നെയ്യാറ്റിൻകര സി.ഐ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജികുമാർ, രാജേഷ് കുമാർ, ജസ്റ്റിൻരാജ് ഐ.ബി, സി.ഇ.ഒമാരായ രാജേഷ് ഖന്ന, അനിൽകുമാർ,​ സുരേഷ് കുമാർ, ഡബ്യൂ.സി ഇ.ഒ ലിജിത എന്നിവരടങ്ങിയ സംഘമാണ് ചാരായവും കോടയും പിടികൂടിയത്.