coronavirus

അഹമ്മദാബ്: 'എനിക്ക് ഒന്നിന്റെയും ഗന്ധം അറിയാനായില്ല, ഒന്നിനും ഒരു രുചിയുമുണ്ടായിരുന്നില്ല. ഓരോ രണ്ട് മണിക്കൂർ കൂടൂമ്പോഴും അവരെന്നെ പരിശോധിച്ചു. ഡോക്ടർമാരും നഴ്സുമാരുമാണ് എന്റെ സൂപ്പർ ഹീറോസ് ' അഹമ്മദാബിൽ കൊവിഡിൽ നിന്ന് മുക്തി നേടിയ സുമിതി സിംഗ് പറയുന്നു.

ആശുപത്രിയിൽ നിന്ന് ഇറങ്ങി. 'ഞാൻ വീടിന്റെ ഗേറ്റിലെത്തിയപ്പോൾ എന്റെ കുടുംബവും സമൂഹവും എന്നെ നോക്കി കൈയ്യടിക്കുന്നുണ്ടായിരുന്നു.' കൊവിഡിനെ പിന്നിലാക്കി നടന്ന് കയറിവരുന്നതിലുള്ള കൈയ്യടി. തൻെറ കൊവിഡ് കാലത്തെപ്പറ്റി ഹ്യൂമൻസ് ഒഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. അഹമ്മദാബാദിൽ കൊവിഡ് പിടിപെടുന്ന രണ്ടാമത്തെയാളായിരുന്നു സുനിതി. ഫിൻലാന്റിൽ നിന്ന് തിരിച്ചെത്തിയതോടെയാണ് സുമിതിയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

സുനീതിയുടെ വാക്കുകളിലേക്ക്....

''ചെറിയ പനിയും വിറയലും തോന്നിത്തുടങ്ങിയതോടെ ഞാൻ എന്റെ റൂമിൽ സെൽഫ് ഐസൊലേഷനിലായി. താപനിലയിൽ വന്ന മാറ്റങ്ങളാകാമിതെന്നായി കുടുംബ ഡോക്ടർ. അദ്ദേഹം ആന്റിബയോട്ടിക്സ് തന്നു. പക്ഷേ ഞാൻ കൂടുതൽ ശ്രദ്ധിച്ചു.

മുറിയിൽ അടച്ചിരുന്നു. ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഭക്ഷണം പുറത്തെ മേശയിൽ വയ്ക്കും, എടുക്കും, കഴിക്കും. ഉപയോഗിച്ച എല്ലാ വസ്തുക്കളും വൃത്തിയാക്കും.

ഇങ്ങനെ പോകുന്നതിനിടിയിൽ രോഗം കൂടി. ചുമ തുടങ്ങി. ഒറ്റയ്ക്ക് വാഹനമോടിച്ച് ഞാൻ ആശുപത്രിയിലേക്ക് പോയി. രണ്ട് ദിവസത്തിനുശേഷം തനിക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ വളരെയധികം ശ്രദ്ധിക്കാൻ തുടങ്ങി. എന്റെ കുടുംബത്തിനുകൂടി ഞാൻ രോഗം നൽകിയിരിക്കുമോ എന്നോർത്തായി ഭയം.

മണിക്കൂറുകൾക്കുള്ളിൽ വീട് ശുദ്ധീകരിച്ചു. ബന്ധുക്കളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ആദ്യത്തെ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി. ഡോക്ടർമാർ സൂപ്പറുകളാണ്, സൂപ്പർ ഹീറോകൾ സുമിതി പറഞ്ഞു.