വെമ്പായം: വീട്ടിൽ ചാരായം വാറ്റുന്നതിനിടെ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്‌തു. തേക്കട ഗോപുരത്തുംകുഴി സ്വദേശികളായ സന്തോഷ്, സഹായിയും ബന്ധുവുമായ ബാബു എന്നിവരെയാണ് സന്തോഷിന്റെ വീട്ടിൽ വച്ച് എക്‌സൈസ് പിടികൂടിയത്. നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 7 ലിറ്റർ ചാരായം, 140 ലിറ്റർ കോട, 20,000 രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. ഗ്രേഡ് എ.ഇ ഐ. സജി, പ്രിവന്റീവ് ഓഫീസർ സജിത് കുമാർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അരുൺ, സുബി, നിതിൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.