r

റിയാദ്: കർഫ്യൂവിനിടെ കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര ചെയ്ത രണ്ടു സൗദിയുവാക്കളെ സൗദിപൊലീസ് കസ്റ്റഡിയിലെടുത്തു.സ്മാർട്ട് ഡെലിവറി ആപ്പിൽ ജോലി ചെയ്യുന്ന സൗദിസ്വദേശിയായ യുവാവാണ് ഇവർക്ക് ഡിക്കിയിലൊളിക്കാനുള്ള അവസരം നൽകിയത്.അൽറസിലെ ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
ഇവരെ കസ്റ്റഡിയിലെടുക്കുകയും വൻതുക പിഴചുമത്തുകയും ചെയ്തു. ഇവർക്കെതിരെയുള്ള നിയമനടപടികളൾ തുടരും.കഴിഞ്ഞ ദിവസം തായിഫിലും , ദമിലും കർഫ്യൂ ലംഘിച്ചതിന് യുവാക്കളെ അറസ്റ്റുചെയ്തിരുന്നു.