പാറശാല:പാറശാല ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി വിവിധ മരുന്നുകൾ ഉൾപ്പെടുന്ന ഔഷധങ്ങളും അണുനശീകരണ ധൂപങ്ങളും ഉൾപ്പെടുന്ന സൗജന്യ മരുന്നുകിറ്റ് വിതരണം നടത്തി.സർക്കാർ നിർദ്ദേശാനുസരണം തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് കിറ്റുകൾ നൽകിയത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി,ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.പി.സിന്ധുറാണി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അജിത്കുമാർ, ഫർമസിസ്റ്റ് ഷിബു എന്നിവർ പങ്കെടുത്തു.