മുടപുരം: കൊവിഡ് സംബന്ധിച്ച അന്വേഷണങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമായി ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ സർവീസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു.സേവനം ആവശ്യമുള്ളവ‌ർക്ക് റീജിയണൽ ക്യാൻസർ സെന്റർ സൂപ്രണ്ട് ഡോ.സജീദ് (9447041690), ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശബ്ന (9446309282),പെരുമാതുറ പി.എച്ച്.സി യിലെ ഡോ.ദീപക് (9947792299), ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ (9447963481),ചിറയിൻകീഴ് കൊറോണ സെൽ നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു (9447164644), അഴൂർ പി.എച്ച്.സിയിലെ ഡോ.പദ്മപ്രസാദ് (8547189859),ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മാനസികരോഗ വിദഗ്ദ്ധ ഡോ.ജിസ്മി (9746207155) എന്നിവരുമായി ബന്ധപ്പെടാം.ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ 9446557571, 9847311660 എന്ന നമ്പറുകളിലും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ 9446484420 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.