തിരുവനന്തപുരം: ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനം കൈക്കൊള്ളേണ്ട ഇളവുകളും തുടർനടപടികളും ഇന്ന് രാവിലെ പത്തിന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ച് സംസ്ഥാനത്തിന് നൽകാവുന്ന ഇളവുകളെപ്പറ്റിയാവും ചർച്ച ചെയ്യുക. റവന്യൂ വരുമാനമാർഗങ്ങൾ അടച്ചിടേണ്ടി വരുന്ന സ്ഥിതിയുള്ളതിനാൽ റവന്യൂ നഷ്ടം നികത്താൻ കേന്ദ്ര സഹായം ആവശ്യപ്പെടും. മദ്യശാലകളുടെ നിരോധനം കേന്ദ്രം നീക്കിയിട്ടില്ല.
അതിർത്തികളിലടക്കം കർശനനിയന്ത്രണവും ജാഗ്രതയും തുടരും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കും.