തിരുവനന്തപുരം: കൊവിഡ് ഭീഷണിയെ ഫലപ്രദമായി പ്രതിരോധിച്ചു വരുന്ന കേരളം, ഹോട്ട് സ്പോട്ട് മേഖലകൾ പുനർനിർണയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും. സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഇപ്പോഴും ഹോട്ട് സ്പോട്ട് മേഖലകളായി തുടരുന്ന സാഹചര്യത്തിലാണിത്. ഹോട്ട് സ്പോട്ട് മേഖലകൾ അല്ലാത്തിടത്ത് റവന്യുവരുമാനം ലഭിക്കുന്ന പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുമതിയും ആവശ്യപ്പെടും. കേന്ദ്രസർക്കാർ ഓഫീസുകളിൽ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിച്ച മാതൃകയിൽ സംസ്ഥാനത്ത് ഏതൊക്കെ ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങാമെന്നതിനെക്കുറിച്ചും വൈകാതെ തീരുമാനമെടുക്കും.