salary-hike

തിരുവനന്തപുരം: നാളെ മുതൽ ട്രഷറി നിയന്ത്രണങ്ങൾ പടിപടിയായി നീക്കം ചെയ്യുമെന്ന് ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും ചെക്കുകൾക്കും നാളെ നിയന്ത്രണങ്ങൾ ഇല്ലാതെ ട്രഷറിയിൽ നിന്നും പണം നൽകും. ഇതിനു പുറമേ അഞ്ചുലക്ഷം വരെയുള്ള എല്ലാ ബില്ലുകൾക്കും ചെക്കുകൾക്കും വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസ് ഇല്ലാതെ പണം കൊടുക്കും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ 29 ഇനങ്ങൾക്ക് നിയന്ത്രണങ്ങളി​ല്ലാതെ തുക പിൻവലിക്കാം. ഇതിൽ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി, കുട്ടികളുടെ സ്റ്റൈപ്പെൻഡ്, ഒരു കോടി രൂപ വരെയുള്ള ഭൂമി ഏറ്റെടുക്കലിന്റെ തുകകൾ, നികുതിയുടെ കോമ്പൻസേഷനും റീഫണ്ടുകളും, മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പിൻവലിക്കലുകൾ, ലൈഫ് മിഷന്റെ ചെലവുകൾ തുടങ്ങിയവ ഉൾപ്പെടും.