ഓയൂർ: പെൻഷൻ വാങ്ങാനെത്തിയ വൃദ്ധൻ ബാങ്കിൽ കുഴഞ്ഞുവീണ് മരിച്ചു. കരിങ്ങന്നൂർ ആറ്റൂർക്കോണം പറങ്കിമാംവിള വീട്ടിൽ സുരേന്ദ്രൻ പിള്ളയാണ് (75) മരിച്ചത്.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എസ്.ബി.ഐ യുടെ ഓയൂർ ശാഖയിൽ ക്ഷേമ പെൻഷൻ വാങ്ങാനായി എത്തിയതായിരുന്നു . ബാങ്കിൽ നിൽക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. ഭാര്യ ലളിത. മക്കൾ: ജലജാമണി, മോഹനചന്ദ്രൻ. മരുമക്കൾ: മനോഹരൻ പിള്ള, അനിത കുമാരി.