ബാലരാമപുരം:വിഷുവിന്റെ തലേന്ന് ലോക്ക് ഡൗൺ ലംഘിച്ച് നാട്ടുകാർ തെരുവിലിറങ്ങിയത് ആശങ്ക പടർത്തിയെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. ഇതോടെ ഗ്രാമീണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഡ്രോൺ നിരീക്ഷണം ആരംഭിച്ചെന്നും ആശുപത്രി, മരണം, മറ്റ് അത്യാവശ്യങ്ങൾക്കും രേഖകൾ ഹജരാക്കിയാൽ കടത്തിവിടുമെന്നും അനാവശ്യമായി കറങ്ങി നടക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും സി.ഐ ജി.ബിനു പറഞ്ഞു.