1

പോത്തൻകോട്: കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കുമ്പോൾ നിർവികാരനായ മനുഷ്യന്റെ ഭാവങ്ങളും തിരിച്ചുകിട്ടിയ പ്രകൃതിയുടെ സൗന്ദര്യവും കാൻവാസിൽ പകർത്തി ലോക്ക് ഡൗൺ ദിവസങ്ങൾ ആസ്വദിക്കുകയാണ് പോത്തൻകോട് സ്വദേശിയായ ആർട്ടിസ്റ്റ് തുളസി. നിരവധി പേരാണ് പോത്തൻകോട്ടെ രശ്‌മി നിവാസിൽ തുളസിയുടെ ചിത്രങ്ങൾ തേടിയെത്തുന്നത്. ലോക്ക് ഡൗൺ കാലത്തെ ചിത്രരചന എന്ന പേരിൽ പുരോഗമനകലാസാഹിത്യ വേദിയുടെ ഓൺലൈൻ കൂട്ടായ്‌മയിൽ പെയിന്റിംഗ് പ്രദർശനത്തിനൊരുങ്ങുകയാണ് തുളസി. ഒഴിഞ്ഞ ക്യാൻവാസിൽ ആശയങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും ചേർത്ത് ജിവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കുന്നത് തന്റെ ആത്മസമർപ്പണമാണെന്നാണ് തുളസിയുടെ കാഴ്ചപ്പാട്.