തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട രജിസ്റ്റേർഡ് ചെത്തു തൊഴിലാളികൾക്കും ഷാപ്പ് ജീവനക്കാർക്കും ക്ഷേമനിധി ബോർഡിൽ നിന്ന് അയ്യായിരം രൂപ സഹായം നൽകും. ലോക്ക്ഡൗൺ വരെ തൊഴിൽ ചെയ്തിരുന്ന, ക്ഷേമനിധി ബോർഡിലേക്ക് വിഹിതം അടച്ചുകൊണ്ടിരിക്കുന്നവർക്കാണ് ധനസഹായം നൽകുന്നത്. അർഹതയുള്ളവർ 30 ന് മുൻപ് നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് ഇമെയിൽ മുഖാന്തരം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.toddyworkerswelfare.kerala.gov.in.