തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന പ്രതിവാര ഓൺലൈൻ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമായി. സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ ആദ്യദിവസത്തെ യജ്ഞത്തിൽ പങ്കെടുത്തു.


കൊറോണ വൈറസ് വ്യാപനം, പ്രതിവിധി എന്ന വിഷയത്തിൽ ആശ്രമം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആരോഗ്യവിദഗ്ദ്ധയുമായ പ്രസന്ന ബാബു സംസാരിച്ചു.
മുംബയ് മന്ദിരം സമിതി ചെയർമാൻ എം.ഐ ദാമോദരൻ, ചന്ദ്രബാബു, ഗുരുധർമ്മ പ്രചാരസഭ രജിസ്ട്രാർ രാജേന്ദ്രൻ, പി.ആർ.ഒ സോമനാഥൻ, ഭിലായിൽനിന്ന് വി.കെ മുഹമ്മദ്, ഭോപ്പാലിൽനിന്ന് ശശിധരൻ, ഡൽഹി ജി.ഡി.പി.എസ് പ്രസിഡന്റ് റജികുമാർ, യു.കെയിൽനിന്ന് ബൈജു പാലക്കൽ, ശില്പ, ഡോ.ബിജു, നെതർലാന്റിൽ നിന്ന് സന്ദീപ് ശശിധരൻ, ഖത്തറിൽനിന്ന് ഷൈജു സജീവ്, യു.എ.ഇയിൽനിന്ന് ഷാജി, കാനഡയിൽനിന്ന് ഷമിതാ ഭരതൻ തുടങ്ങിയവർ പങ്കുചേർന്നു.


ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റുമാരായ മനോജ് കുട്ടപ്പൻ,അശോകൻ വേങ്ങശ്ശേരി, ജനറൽ സെക്രട്ടറി മനോജ് തങ്കച്ചൻ, ട്രഷറർ സന്തോഷ് വിശ്വനാഥൻ, ആശ്രമം ജനറൽ കൺവീനർ ശ്രീനി പൊന്നച്ചൻ, ജോയിന്റ് സെക്രട്ടറി അനൂപ് രവീന്ദ്രനാഥ്, ജോയിന്റ് ട്രഷറർ സുജി വാസവൻ, ട്രസ്റ്റി ബോർഡ് അംഗം സാജൻ നടരാജൻ എന്നിവർ നേതൃത്വം നൽകി. അടുത്ത വാരാന്ത്യത്തിലെ (ഏപ്രിൽ 19) പ്രാർത്ഥനായജ്ഞം സ്വാമി ശാരദാനന്ദ നയിക്കും.