ഉഴമലയ്ക്കൽ :പാറയ്ക്കാറയിൽ പ്രവർത്തിക്കുന്ന എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്നും റേഷൻകടകളിലേക്ക് എത്തിക്കുന്ന അരിയിൽ കുറവുണ്ടെന്നും കൃത്യമായി തൂക്കി നൽകണമെന്നും ആവശ്യപ്പെട്ട് ഗോഡൗണിൽ എത്തിയ റേഷൻകടക്കാർക്ക് ഇന്നലെ സാധനം നൽകിയില്ലെന്ന് പരാതി.ഇതുസംബന്ധിച്ച് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി ) സംസ്ഥാന സെക്രട്ടറി മലയടി വിജയകുമാർ,താലൂക്ക് സെക്രട്ടറി മീനാങ്കൽ സന്തോഷ് എന്നിവർ ഭക്ഷ്യമന്ത്രിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും പരാതി നൽകി.