kseb
kseb

തിരുവനന്തപുരം: ലോക്ക്‌ ഡൗൺ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ ബില്ല് അടയ്ക്കാത്തവരുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുന്ന (ഡിസ്‌കണക്ഷൻ)​ സമയവും മേയ് മൂന്നുവരെ നീട്ടിയതായി കെ.എസ്.ഇ.ബി അറിയിച്ചു. അതുവരെ കാത്തു നിൽക്കാതെ കെ.എസ്.ഇ.ബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെ ബില്ലടയ്ക്കാം. ചില ബാങ്കുകൾ ഏർപെടുത്തിയിരുന്ന സർവീസ് ചാർജ് മൂന്നു മാസത്തേക്ക് കെ.എസ്.ഇ.ബി വഹിക്കും. 1912 എന്ന നമ്പറിൽ വിളിച്ചാൽ ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചറിയാം. മേയ് മൂന്നുവരെ കെ.എസ്.ഇബി കൗണ്ടറുകളും പ്രവർത്തിക്കില്ല

ഹോട്ട് സ്‌പോട്ട് പ്രദേശങ്ങൾ ഒഴിവാക്കി ലോ ടെൻഷൻ ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് 20 മുതൽ എടുക്കും
മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റകുറ്റ പണികളും 20ന് ആരംഭിക്കും. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാം.