പാറശാല:മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ഇല്ലാതെ ലളിതമായി രീതിയിൽ വിഷു കണി ചടങ്ങ് സംഘടിപ്പിച്ചു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി കുമാർ ക്ഷേത്രനട തുറന്ന് കണി കാണിച്ചു. ഈ കാഴ്ച മഹേശ്വരംശ്രീ ശിവ പാർവതി എന്ന നവമാധ്യമങ്ങളിലൂടെ തൽസമയ സംപ്രേഷണം ഭക്തർക്കായും പകർന്നു. ക്ഷേത്ര മഠാധിപതിയുടെ നേതൃത്വത്തിൽ ലോക ശാന്തിക്ക് പ്രത്യേക പൂജ നടന്നു.ക്ഷേത്ര മഠാധിപതി പൂജാരി മാർക്ക് വിഷു കൈനീട്ടം നൽകി.
|
|||