തിരുവനന്തപുരം:ലോക്ക് ഡൗൺ ലംഘിച്ച 289 പേരെ തിരുവനന്തപുരം റൂറൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തതായി എസ്.പി ബി. അശോകൻ അറിയിച്ചു. 297 കേസുകൾ രജിസ്റ്റർ ചെയ്തു. 204 വാഹനങ്ങൾ പിടിച്ചെടുത്തു. ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ ഇരട്ടകലുങ്ങ് പെട്രോൾ പമ്പിന് സമീപം ശശിയുടെ വീട്ടിൽ നിന്ന് വാറ്റുപകരണങ്ങളും 20 ലിറ്റർ കോടയും 100 ലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തു. ഇയാളുടെ ഉറ്റ ബന്ധു സെൽവമാണ് ഇവ സൂക്ഷിച്ചിരുന്നത്.