pinarayi-vjayan
pinarayi vjayan

തിരുവനന്തപുരം: യു.എ.ഇയിൽ പ്രവാസികൾക്കായി കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ ദുബായ് ഹെൽത്ത് അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം ബർസാനിലുൾപ്പെടെ കെട്ടിടങ്ങൾ കണ്ടെത്തി നൽകിത്തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പ്രവാസി സമൂഹത്തിന് ആശ്വാസകരമായ നടപടികളെടുത്ത യു.എ.ഇ ഭരണാധികാരികൾ അഭിനന്ദനമർഹിക്കുന്നു. എംബസികളുമായും യു.എ.ഇ കോൺസൽ ജനറലടക്കമുള്ളവരുമായും നോർക്ക റൂട്സ് അധികൃതർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവിടെയുള്ള സാമൂഹ്യ, സാംസ്കാരിക സംഘടനകളോടും സജീവമായി പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് നാടുകളിലുള്ളവർക്ക് അവശ്യ മരുന്നുകളെത്തിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ,മരുന്നുകൾ ഒരു കേന്ദ്രീകൃത പോയിന്റിൽ ശേഖരിച്ച് അയക്കാൻ നടപടിയെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.