തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് യു.എ.ഇയിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് യു.എ.ഇ യിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി. അംബാസഡറുമായി ചെന്നിത്തല ഇന്നലെ ഫോണിൽ സംസാരിച്ചു. മലയാളികൾക്ക് ക്വാറന്റൈൻ ചെയ്യാൻ കൂടുതൽ സ്ഥലം അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. ഇവർക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളും. ഇതിനായി എംബസിയിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചതായും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു.