തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ ലഭിച്ച 119 പരിശോധനാഫലവും നെഗറ്റീവായതോടെ വീണ്ടും ആശ്വാസദിനം. 480 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 2,407 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി 129 പേർ രോഗനിരീക്ഷണത്തിലായി. ആശുപത്രികളിൽ ഇന്നലെ രോഗ ലക്ഷണങ്ങളുമായി 28 പേരെ പ്രവേശിപ്പിച്ചു. 18 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 63 പേരും ജനറൽ ആശുപത്രിയിൽ 8 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 3 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 3 പേരും എസ്.എ.ടി ആശുപത്രിയിൽ 5 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 17 പേരും ഉൾപ്പെടെ 106 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പോസിറ്റീവായ പതിനാറ് പേരിൽ 2 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ 66 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇനി 86 പരിശോധനാ ഫലം ലഭിക്കാനുണ്ട്. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 56 പേരെ താമസിപ്പിച്ചിട്ടുണ്ട്.

വാഹന പരിശോധന

അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 5127 വാഹനങ്ങളിലെ 8412 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.

ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്നലെ 2223 പേരുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരും

എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ 2539

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 2407

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 106

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ 56

4. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ 129