oommen-chandy

തിരുവനന്തപുരം: എല്ലാ രാജ്യങ്ങളും ഗൾഫിലെ അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകാൻ തീരുമാനിച്ചിട്ടും മേയ് 3 വരെ ഇക്കാര്യം പരിഗണിക്കേണ്ടന്ന കേന്ദ്ര നിലപാടിനെതിരെ കേരളം ശക്തമായ അഭിപ്രായം രേഖപ്പെടുത്തണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു നല്കിയ കത്തിൽ ആവശ്യപ്പെട്ടു. പ്രവാസികളുടേത് ഉൾപ്പെടെ 9 വിഷയങ്ങൾ നാളെ ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉമ്മൻ ചാണ്ടി സമർപ്പിച്ചു. ഘട്ടംഘട്ടമായി മടങ്ങിപ്പോരാൻ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം.